സിപിഎം വിമത, കലാരാജു കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. സി പി എം എന്ന പാർട്ടിയിലെ അശ്ലീല അധോലോക വാഴ്ചയ്ക്ക് എതിരെ പ്രതികരിച്ചതിൻ്റെ പേരിൽ മക്കളുടെ പ്രായം പോലുമില്ലാത്ത ഡിവൈഎഫ്ഐ രോഗികൾ നടുറോഡിൽ മർദ്ദിച്ചത് ഇതേ കലാ രാജുവിനെയാണ്. പരസ്യമായി അസഭ്യം വിളിച്ച് ബലപ്രയോഗത്തിലൂടെ അന്ന് കലയെ തടഞ്ഞത് കൊണ്ടു മാത്രം പിടിച്ചു നിർത്താൻ കഴിഞ്ഞ ഭരണം സി പി എമ്മിൻ്റെ കൈയ്യിൽ നിന്ന് പോയി.
ഒരു ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം നടത്തിയ വ്യക്തിഹത്യാ ശ്രമത്തിനെതിരെ പ്രതികരിച്ചാണ് കലാ രാജു പാർട്ടിയുമായി അകന്നത്. ഇതോടെ സിപിഎം സ്വതസിദ്ധമായ ഭീകരത കലാ രാജുവിനോടും കുടുംബത്തോടും ആരംഭിച്ചു. ഇതോടെ തുറന്ന പോരാട്ടമായി. ഒടുവിൽ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തി. വിജയൻ്റെ ഭരണകാലമായതിനാൽ സിപിഎം സോംബികൾ അഴിഞ്ഞാടി. പൊലീസ് പതിവ് പോലെ ജനാധിപത്യപരമായി അക്രമം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കി. സിപിഎം മഹിളാമണികൾ കലാ രാജുവിനെ വളഞ്ഞു വച്ച് പിടിച്ച് ഡിവൈഎഫ്ഐ മാന്യൻ മാർക്ക് കൈമാറി. അവർ കലാരാജുവിൻ്റെ സാരി വലിച്ചൂരാൻ വരെ ശ്രമിച്ച ശേഷം നഗരസഭയുടെ പിതാവായ സിപിഎം മാന്യൻ്റെ കാറിൽ കയറ്റി വിട്ടു. അതിന് ശേഷം ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് സ്വതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ് എന്ന് നീട്ടി വിളിച്ച് കമ്യൂണിസ്റ്റുകൾ നുണകളുമായി പാറി നടന്നു എന്നാണ് ലതാ രാജു സ്വന്തം അനുഭവം പങ്കുവച്ചത്. 25 വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഒരു വനിതയെ സിപിഎം കൈകാര്യം ചെയ്ത രീതിയാണിത്. ഈ പാർട്ടിയാണ് നാട്ടിൽ സ്ത്രീകളുടെ മാനം രക്ഷിക്കാൻ നടക്കുന്ന കോമഡി അവതരിപ്പിക്കുന്നത്. എന്തായാലും സിപിഎമ്മിന് ആശ്വസിക്കാം. തദ്ദേശ തിരഞ്ഞെടുപ്പിന് വെറും നാല് മാസം മുൻപ് മാത്രമാണ് ഒന്ന് നാണം കെട്ട് പുറത്തു പോകാൻ കഴിഞ്ഞതെന്ന്. യുഡിഎഫിന് അഭിമാനിക്കാം.4 മാസമെങ്കിൽ 4 മാസം, ഒരു സോംബിയൻ ഭരണത്തെ ആട്ടിയകറ്റി അൽപ്പകാലത്തേക്കെങ്കിലും ജനാധിപത്യം പുനസ്ഥാപിച്ചതിന്. കൂത്താട്ടുകുളത്തെ നല്ല ജനത്തിന് അഭിമാനിക്കാം -കമ്യൂണിസമെന്ന പാഴുകളെ 4 മാസമെങ്കിലും പുറത്താക്കാൻ കഴിഞ്ഞതിന്..
The people of Koothattukulam have thrown out the CPM. Kala Raju, who was expelled from the CPM, is the Chairperson of the Municipality.